Header Ads

  • Breaking News

    ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​രെ വാ​ഹ​നം ത​ട​ഞ്ഞു​വ​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി


    മ​ട്ട​ന്നൂ​ര്‍: 
    ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​രെ വാ​ഹ​നം ത​ട​ഞ്ഞു​വ​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി. യാ​ത്ര​ക്കാ​രെ​യുംകൊ​ണ്ട് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​വ​ച്ചു വാ​ഹ​നം ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗി​ലൂ​ടെ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കാ​ലി​ക്ക​റ്റ് ടൂ​ര്‍സ് ആന്‍ഡ് ട്രാ​വ​ല്‍​സി​ന്‍റെ വാ​ഹ​ന​മാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ വ​ച്ചു ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ ത​ട​യു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു യാ​ത്ര​ക്കാ​രെ​യും കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പ​യ്യ​ന്നൂ​ര്‍, പെ​രു​മ്ബ, ക​ണ്ണൂ​ര്‍ കാ​ള്‍​ടെ​ക്സ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ വ​ച്ചാ​ണ് ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ളെ ത​ട​യു​ന്ന​ത്. കൂ​ട്ട​മാ​യി​യെ​ത്തു​ന്ന​വ​ര്‍ കാ​ര്‍ ത​ട​യു​ക​യും കാ​ര്‍ ക​ത്തി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ര്‍​ദിക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യും ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ പ​റ​യു​ന്നു. ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ വ​ച്ചു യാ​ത്ര​ക്കാ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കാ​റി​ല്‍​നി​ന്ന് ഇ​റ​ക്കി അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നും ഡ്രൈ​വ​ര്‍​മാ​ര്‍ പ​റ​യു​ന്നു. ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ളെ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ത​ട​യു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ളെ ത​ട​ഞ്ഞ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​റി​ല്ലെ​ന്നും ഡ്രൈ​വ​ര്‍​മാ​ര്‍ ആ​രോ​പി​ക്കു​ന്നു.

    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക




    ليست هناك تعليقات

    Post Top Ad

    Post Bottom Ad