കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട
കണ്ണൂർ:
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി,
ഷാർജയിൽനിന്ന് കണ്ണൂർ വിമാനത്താവളം വഴി രണ്ടു കിലോ സ്വർണം കടത്തിയ യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് ഹാരീഷാണ് പിടിയിലായത്.
വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. ഷാർജയിൽ നിന്നെത്തിയ ഏയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് ഹരീഷ്. പെയിസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഷർട്ടിനുള്ളിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചാണ് കടത്തിയത്.
വിമാനത്താവളം പ്രവർത്തനം തുടങ്ങിയ ശേഷം കസ്റ്റംസ് പിടികൂടുന്ന അഞ്ചാമത്തെ സ്വർണ കടത്താണിത്.


ليست هناك تعليقات
إرسال تعليق