Header Ads

  • Breaking News

    എല്‍.ഐ.സിയില്‍ അവസരം



    ലൈഫ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ  അവസരം. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ തസ്തികയിലെ ജനറലിസ്റ്റ്, ഐ.ടി., ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ആക്ചൂറിയല്‍, രാജ്ഭാഷ എന്നീ വിഭാഗങ്ങളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. 590 ഒഴിവുകളാണ് ഉള്ളത്.
    പ്രിലിമിനറി, മെയിന്‍,ഇന്റർവ്യൂ എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ്. മേയ് 4, 5 തീയതികളിൽ പ്രിലിമിനറി പരീക്ഷയും,ജൂണ്‍ 28-നു മെയിന്‍ പരീക്ഷയും നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍.
    അവസാന തീയതി : മാർച്ച് 22
    കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad