പയ്യന്നൂര്‍ സ്ഥാപന ഉടമകളുടെ പീഡനം: വിഷം കഴിച്ച യുവാവ് മരിച്ചു
പയ്യന്നൂര്‍:
സ്ഥാപന ഉടമകളുടെ പീഡനത്താലുണ്ടായ സാമ്ബത്തിക ബാധ്യത ആരോപിച്ച് വിഷം കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു.വെള്ളൂര്‍ കണിയേരിയിലെ കുഞ്ഞമ്ബു ഗുരുക്കളുടെ മകന് മോലോത്ത് വളപ്പില്‍ മണി(40)യാണ് പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ മരിച്ചത്. ഈ മാസം 13ന് രാത്രി ഒമ്ബതിനാണ് കണിയേരിയിലെ വീട്ടില്‍ വച്ച് ഇയാള്‍ വിഷം കഴിച്ചത്.എടാട്ടെ ഗ്ലാസ് എം പോറിയത്തിലെ ജീവനക്കാരനായ മണിക്ക് സ്ഥാപനത്തില്‍ സാമ്ബത്തിക ബാധ്യതയുണ്ടെന്ന് പറഞ്ഞ് സ്ഥാപനയുടമകള്‍ വീട്ടിലെത്തി എഴുതി ചെക്കുകള്‍ ഒപ്പിടുവിച്ചിരുന്നുവെന്നും കുടുംബസ്വത്തിന്റെ ആധാരം കൊണ്ടുപോയെന്നും ചികിത്സക്കിടയില്‍ മണി പോലീസിന് മൊഴി നല്‍കിയിരുന്നു. മരണം സംബന്ധിച്ച് ബന്ധുക്കള്‍ പയ്യന്നൂര്‍ പോലീസില്‍ നല്കിയ പരാതിയിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. . ഭാര്യ: ജോളി. മക്കള്‍: ആവണി, അനുഷ. സഹോദരങ്ങള്‍: മധു, ഉഷ, ബാ
ബു, സുകേഷ്.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖
ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക


ليست هناك تعليقات
إرسال تعليق