Header Ads

  • Breaking News

    കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദബിയിലേക്കും മസ്‌കത്തിലേക്കും ഗോ എയര്‍ സര്‍വീസ്


    കണ്ണൂര്‍:
    കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദബിയിലേക്കും മസ്‌കത്തിലേക്കും ഗോ എയര്‍ സര്‍വീസ്. മസ്‌കത്തിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസും അബുദബിയിലേക് ആഴ്ചയില്‍ നാല് സര്‍വീസും ഉണ്ടാകുമെന്ന് ഗോ എയര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    മസ്‌കത്തിലേക്കുള്ള ആദ്യ സര്‍വീസ് ഇന്നലെ രാത്രി 9.45ന് ഫ്‌ളാഗ്ഓഫ് ചെയ്തു. 12. 45ന് മസ്‌കത്തില്‍ എത്തിച്ചേര്‍ന്ന ആദ്യ യാത്രക്കാര്‍ക്ക് അധികൃതര്‍ സ്വീകരണവും ഏര്‍പ്പെടുത്തിയിരുന്നു. അബുദബിയിലേക്കുള്ള ആദ്യ സര്‍വീസ് ഇന്ന് രാത്രി 10.10ന് കണ്ണൂരില്‍ നിന്ന് തിരിക്കും. നാളെ പുലര്‍ച്ചെ 12. 40ന് അബുദാബയില്‍ എത്തിച്ചേരും. അബുദബി എയര്‍പോര്‍ട്ട് കമ്പനിയുടെ മേല്‍നോട്ടത്തില്‍ യാത്രക്കാരെ സ്വീകരിക്കും.

    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    ليست هناك تعليقات

    Post Top Ad

    Post Bottom Ad