Header Ads

  • Breaking News

    യുവതിയെ പീഡിപ്പിച്ച സംഭവം ; പാർട്ടിയെ താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് ഏരിയ കമ്മറ്റി


    ചെര്‍പ്പുളശ്ശേരി ഏരിയ കമ്മറ്റി ഓഫീസില്‍ വെച്ച് ഡി.വൈ.എഫ്.ഐ നേതാവ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി അവിശ്വസനീയമെന്ന് ഏരിയ കമ്മറ്റി സെക്രട്ടറി. പാർട്ടിയെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണിതെന്നും ആരോപിതനായ യുവാവിന് പാർട്ടിയുമായി ബന്ധമില്ലെന്നും സിപിഎം ഭാരവാഹിയോ അനുഭാവിയോ അല്ലെന്നും സെക്രട്ടറി പറഞ്ഞു.
    മങ്കര പോലീസിലാണ് യുവതി പരാതി നൽകിയത് . മങ്കര പോലീസ് കേസ് ചെര്‍പ്പുളശ്ശേരി പോലീസിന് കൈമാറി. കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയ്യാറാക്കല്‍ ചര്‍ച്ചക്ക് പാര്‍ട്ടി ഓഫീസിലെ യുവജന സംഘടനയുടെ മുറിയിലെത്തിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടെന്നാണ് യുവതിയുടെ മൊഴി. പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കി.
    പീഡനശേഷം ഗർഭിണിയായ യുവതി പ്രസവിക്കുകയും ചെയ്തു. സംഭവം പുറത്താകുന്നത് കുഞ്ഞിനെ ഉപേക്ഷിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad