പരിയാരം മെഡിക്കല്‍ കോളജ് ഇനി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ്
പരിയാരം:
പരിയാരം മെഡിക്കല്‍ കോളജ് ഇനി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ്. ഈ വര്‍ഷത്തെ പിജി സീറ്റുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ക്വാട്ടയിലായിരിക്കുമെന്നുള്ള മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവിലാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ്, പരിയാരം എന്ന് പേര് നല്‍കിയിരിക്കുന്നത്.
35 സീറ്റുകളാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ക്വാട്ടയിലേക്ക് മാറുക. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ മെഡിക്കല്‍ കോളജില്‍ ലഭിച്ചിട്ടുണ്ട്. നേരത്തെ മെഡിക്കല്‍ കോളജിന് സ്ഥാപകനായ എം.വി.രാഘവന്റെ പേര് നല്‍കണമെന്ന് സിഎംപി ജോണ്‍ വിഭാഗം രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ പേര് നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നുവെങ്കിലും എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന ആശയത്തിന്റെ ഭാഗമായിട്ടാണ് മെഡിക്കല്‍ കോളജുകള്‍ക്ക് ജില്ലകളുടെ പേര് നല്‍കാന്‍ തീരുമാനിച്ചത്.


ليست هناك تعليقات
إرسال تعليق