ഇരിണാവ് കെ.എസ്.ടി.പി. റോഡിൽ ഓടുന്ന ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി എണ്ണ റോഡിലേക്ക് ഒഴുകി
കല്യാശ്ശേരി:
ഇരിണാവ് കെ.എസ്.ടി.പി. റോഡിൽ കോഴിക്കോട്ടേക്ക് പോകുന്ന ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി എണ്ണ റോഡിലേക്ക് ഒഴുകി. തിങ്കളാഴ്ച ഏഴുമണിക്കുശേഷമാണ് സംഭവം. ഡീസൽ റോഡിലേക്ക് പരന്നൊഴുകിയതോടെ അഗ്നിബാധയുണ്ടാകുമെന്ന ഭീതിയുയർന്നു.
തുടർന്ന് കണ്ണപുരം പോലീസും അഗ്നിരക്ഷാസേനയും കുതിച്ചെത്തുകയായിരുന്നു.ഇന്ധനമൊഴുകിയ റോഡ് വെള്ളമടിച്ച് കഴുകിയാണ് ഭീതി ഒഴിവാക്കിയത്. രാത്രി ഒൻപതുമണിയോടെ റോഡിലെ ഗതാഗതം സുഗമമായി.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 യൂട്യൂബ് ചാനൽ
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

ليست هناك تعليقات
إرسال تعليق