ജില്ലാ സെക്രട്ടറിമാർ രാജി വച്ചു; കേരള കോൺഗ്രസിൽ പ്രതിസന്ധി
തിരുവനന്തപുരം:
പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എമ്മിൽ രാജി തുടരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റ്യന് പിന്നാലെ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി എം ജോർജ്ജും പദവി രാജിവച്ചു. നാല് ജനറൽ സെക്രട്ടറിമാരാണ് ജില്ലയിൽ പാർട്ടിക്കുള്ളത്.അതേ സമയം കേരള കോൺഗ്രസ് തർക്കത്തിൽ വേണ്ടിവന്നാൽ കോൺഗ്രസ് ഇടപെടുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ പറഞ്ഞു.
കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടനെ പ്രഖ്യാപിച്ചത് കേട്ടുകേൾവി പോലും ഇല്ലാത്ത തരത്തിലാണെന്നും,കടുത്ത അമർഷമുണ്ടെന്നും കഴിഞ്ഞ ദിവസം പി ജെ ജോസഫ് പ്രതികരിച്ചിരുന്നു. കേരള കോൺഗ്രസിലെ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കോട്ടയം സീറ്റിൽ പാളിച്ച ഉണ്ടാകാൻ അനുവദിക്കില്ലെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു. ഈ അവസരത്തിൽ പിജെ ജോസഫ് രാജിവെച്ചു വന്നാൽ എൽഡിഎഫിലേക്ക് ചേർക്കുന്ന കാര്യം ആലോചിക്കാമെന്ന് കോടിയേരിയും ഉറപ്പ് നൽകി.


ليست هناك تعليقات
إرسال تعليق