പെട്രോളും ഡീസലും കന്നാസുകളിലും കുപ്പികളിലും ലഭിക്കണമെങ്കിൽ ഇനി മുതൽ പൊലീസിന്റെ കത്ത് നിർബന്ധം
തെന്മല:
പമ്പുകളിൽ നിന്നും പെട്രോളും ഡീസലും കന്നാസുകളിലും കുപ്പികളിലും ലഭിക്കണമെങ്കിൽ ഇനി പൊലീസിന്റെ കത്ത് നിർബന്ധം. തിരുവല്ലയിൽ യുവതിയെ പെട്രോൾ ഒഴിച്ചു കത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കിയത്.
പമ്പുടമകൾക്ക് പൊലീസ് നിർദേശം നൽകിയതോടെ കരാർ പണി എടുത്തവരും ചെറുകിട പണിക്കാരും പെട്ടിരിക്കുകയാണ്. പണി നടക്കുന്ന സ്ഥലത്തെ മണ്ണുമാന്തി തുടങ്ങിയ യന്ത്രങ്ങൾക്കുള്ള ഇന്ധനം പമ്പുകളിൽ നിന്നും കന്നാസ്സുകളിൽ വാങ്ങിപ്പോവുകയായിരുന്നു പതിവ്. നിയമം കർശനമായതോടെ ഇന്ധനം വാങ്ങുന്ന ദിവസം പൊലീസ് സ്റ്റേഷനിലെത്തി അനുമതി പത്രം വാങ്ങണം. പൊലീസിന്റെ കത്തുണ്ടെങ്കിലെ ഇന്ധനം ലഭിക്കു.
ഇന്ധനം ഉപയോഗിച്ചു പ്രവർത്തിക്കുന്ന വാൾ ഉപയോഗിച്ചു മരം മുറിക്കുന്ന ജോലിക്കാർക്കും പുതിയ നിയന്ത്രണം പാരയായിരിക്കുകയാണ്. പ്രതിദിനം 5 ലീറ്റർ ഇന്ധനം വാങ്ങാൻ സ്റ്റേഷനിലെത്തിയെ മതിയാകൂ
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 യൂട്യൂബ് ചാനൽ
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


ليست هناك تعليقات
إرسال تعليق