Header Ads

  • Breaking News

    ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള ടാ​ക്സി​ക​ള്‍ അ​ന​ധി​കൃ​ത സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​താ​യി മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍


    ക​ണ്ണൂ​ര്‍: 
    ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ടാ​ക്സി​ക​ളു​ടെ അ​ന​ധി​കൃ​ത സ​ര്‍​വീ​സ് നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. 
    വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ഓ​ടാ​ന്‍ അ​നു​മ​തി​യു​ള്ള ടാ​ക്സി​ക​ള്‍ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും സ​മീ​പ ജി​ല്ല​ക​ളി​ല്‍ നി​ന്നും യാ​ത്ര​ക്കാ​രെ എ​ടു​ത്ത് വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ത് ജി​ല്ല​യി​ലെ സാ​ധാ​ര​ണ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി​യെ ബാ​ധി​ക്കു​ക​യാ​ണ്.
    ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തെ പ്ര​തീ​ക്ഷ​യോ​ടെ ക​ണ്ട ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് നി​ല​വി​ലു​ള്ള തൊ​ഴി​ല്‍​പോ​ലും ഇ​ല്ലാ​താ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. അ​ന​ധി​കൃ​ത​മാ​യ ഈ ​സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ പ്ര​ത്യ​ക്ഷ​സ​മ​രം ന​ട​ത്തേ​ണ്ടി​വ​രു​മെ​ന്ന് യൂ​ണി​യ​ന്‍ അ​റി​യി​ച്ചു.


    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക




    ليست هناك تعليقات

    Post Top Ad

    Post Bottom Ad