പതിനാലുകാരിയെ ബലാൽസംഗം ചെയ്ത പ്രതിക്കു 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
തലശ്ശേരി:
പതിനാലുകാരിയെ ബലാൽസംഗം ചെയ്ത 50 കാരന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് ഉദയഗിരിയിലെ ഇരുട്ടൻ വീട്ടിൽ ശശിധരനെ (50)യാണ് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതി പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ആറ് മാസം തടവ് വേറെയുമുണ്ട്. അച്ചനും അമ്മയ്കും അനുജത്തിക്കുമൊപ്പം കഴിയുന്നതിനിടെ ഒമ്പത് വർഷം മുൻപാണ് കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നത്. വിവരം കൂട്ടുകാരികളോട് പറഞ്ഞതിനെ തുടർന്നാണ് വെളിയിലായത്. ആലക്കോട് പോലീസാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. പ്രോസിക്യൂഷന് വേണ്ടി എ.പി.പി. ബീനാ കാളിയത്ത് വാദിച്ചു.


ليست هناك تعليقات
إرسال تعليق