പരീക്ഷയ്കിടെ തലശ്ശേരിയിൽ നിന്നും +2 ക്കാരി കാമുകനൊപ്പം
തലശ്ശേരി:
പരീക്ഷയ്ക്കിടെ തലശ്ശേരിയിൽ നിന്നും മുങ്ങിയ +2 ക്കാരി കാമുകനൊപ്പം കൊയിലാണ്ടി യിൽ പൊങ്ങി.
ഇവിടത്തെ പോലീസ് സ്റ്റേഷനിൽ ഹാജരായ ഇരുവരെയും തലശ്ശേരി പോലിസെത്തി കസ്റ്റഡിയിലെടുത്തു.
ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ടേട്ട് കോടതിയിൽ ഹാജരാക്കിയ കമിതാക്കളിൽ പെൺകുട്ടി മാതാവിനൊപ്പം പോകാനാണ് താല്പര്യമെന്ന് പറഞ്ഞതിനാൽ അവർക്കൊപ്പം വിട്ടയച്ചു.യുവാവിനെ സ്വന്തം ജാമ്യത്തിലും പോകാൻ അനുവദിച്ചു.നഗരത്തിലെ ഒരു ഹയർ സെക്കന്റെ റി യിൽ പഠിക്കുകയാണ് പതിനെട്ടുകാരി.
പരീക്ഷയ്ക് ഇരിക്കാനെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വിട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി സ്കൂളിൽ ഹാജരാവാതെയാണ് മുങ്ങിയത്. സമയം കഴിഞ്ഞും തിരിച്ചെത്താത്തതിനെ തു ട ർ ന്ന് പിതാവ് തലശ്ശേരി പോലീസിൽ പരാതി നൽകി. ചാലിൽ സ്വദേശിയോടൊപ്പമാണ് പോലീസിൽ ഹാജരായത്


ليست هناك تعليقات
إرسال تعليق