Header Ads

  • Breaking News

    ചൂട്ടാട് ബീച്ചില്‍ അഡ്വഞ്ചര്‍ പാര്‍ക്കിന് 1.65 കോടിയുടെ ഭരണാനുമതി


    പഴയങ്ങാടി :
    മാടായി ചൂട്ടാട് ബീച്ചില്‍ സാഹസിക ടൂറിസം പദ്ധതിക്ക് അംഗീകാരം. ചൂട്ടാട് ബീച്ചില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 1.65 കോടി രൂപ അനുവദിച്ചതായി ടി വി രാജേഷ് എംഎല്‍എ അറിയിച്ചു. ടൂറിസം വകുപ്പ് മുഖേന സമര്‍പ്പിച്ച പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. നിലവില്‍ നിരവധി സഞ്ചാരികളാണ് ചൂട്ടാട് ബീച്ചില്‍ എത്തുന്നത്.

    മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഉല്ലസിക്കുന്നതിനായി സ്വാപ് ബൈക്ക്, റോപ്പ് സൈക്കിള്‍, ബര്‍മ്മ ബ്രിഡ്ജ്, ജപ്പാനിസ് ഗെയിംസ്, വാട്ടര്‍ സൈക്കിള്‍, വാട്ടര്‍ സ്‌കൂട്ടര്‍ തുടങ്ങി വിവിധ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുണ്ട്. പെഡല്‍ ബോട്ട്, ഫ്ളോട്ടിംഗ് വാക് വേ, ബാംബു കഫേ, ഇരിപ്പിടം, സോളാര്‍ വിളക്കുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

    നിലവില്‍ ചൂട്ടാട് ബീച്ചിനെയും ഫാല്‍ക്കണ്‍ ബീച്ചിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. മലബാര്‍ റിവര്‍ ക്രൂയിസ്, വയലപ്ര പാര്‍ക്ക്, റിവര്‍വ്യൂ പാര്‍ക്ക്, പബ്ലിക് സ്പേസ് വള്ളം കളി പവലിയന്‍, ഏഴോം മുട്ടുകണ്ടി പുഴയോരത്ത് നിര്‍മ്മിക്കുന്ന പാര്‍ക്ക് തുടങ്ങി നിരവധി ടൂറിസം പദ്ധതികളാണ് പഴയങ്ങാടിയില്‍ നടപ്പിലാക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad