Header Ads

  • Breaking News

    മുല്ലക്കൊടി നണിച്ചേരിക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

    മയ്യിൽ:
    മുല്ലക്കൊടി നണിച്ചേരിക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.വി.കെ സാബിറിന്റെ മൃതദേഹമാണ് കണ്ടെത്തിയത് നണിച്ചേരിക്കടവിന്റ അടുത്തുള്ള കേൾ തുരുത്തിയിലാണ് മൃതദേഹം പൊങ്ങിയത്.
    തിരച്ചിൽ സംഘം രാവിലെ നടത്തിയ തിരച്ചിലിലാണ് ബോഡി കണ്ടെത്തിയത്.അഞ്ചാം തീയതി രാത്രി ഒമ്പതരയോടെയാണ് നണിശേരിക്കടവ് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയാണെന്ന വാട്സ് ആപ്പ് സന്ദേശമയച്ച് സാബിർ പുഴയിലേക്ക് ചാടിയത്.
    സാബിറിന്റെ ബൈക്ക് പുഴയുടെ തീരത്ത് നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു.മൂന്ന് മാസം മുമ്ബ് വിവാഹിതനായ സാബിറിന് ചില കുടുംബ പ്രശ്നങ്ങള്‍ ഉള്ളതായി പോലീസ് പറഞ്ഞു. തളിപ്പറമ്ബ് ഡിവൈഎസ്പി പി.കെ.സുധാകരന്‍, സി ഐ കെ.ജെ.വിനോയി, എസ് ഐ കെ.ദിനേശന്‍, അഗ്നിശമന സേനാ സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ബാലകൃഷ്ണന്‍ എന്നിവരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad