Header Ads

  • Breaking News

    നരിക്കോട് ഫർണിച്ചർ കട കത്തിനശിച്ചു


    പഴയങ്ങാടി: 
    നരികോട് അരയോളം റോഡരികിലുള്ള പടിഞ്ഞാറ്റെ പുരയിൽ രാധ കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ജ്യോതി ഫർണിച്ചർ വർക്സ് കടയാണ് കത്തിനശിച്ചത്.8 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാകുന്നു.

    ഇന്ന് പുലർച്ചയോടെ പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് തീയും പുകയും ഉയരുന്നത് കണ്ട്.  പ്രദേശവാസികളെ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. കടമുറി ഒഴിയണമെന്നാവശ്യപെട്ട് ഉടമസ്ഥരായ വാഴവളപ്പിൽ മുഹമ്മദ് ഹാജി, സഹോദരനായ അബ്ദുല്ല ഹാജി എന്നിവരുമായി കോടതിയിൽ കേസും നിലനിൽക്കേയാണ് ദുരുഹ സാഹചര്യത്തിൽ കട കത്തിനശിച്ചു  

    ليست هناك تعليقات

    Post Top Ad

    Post Bottom Ad