മാതൃഭൂമി ന്യൂസ് കണ്ണൂർ ബ്യൂറോ ക്യാമറാമാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തിൽ മരിച്ചു
കണ്ണൂര്‍:
മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ ക്യാമറാമാന്‍ പ്രതീഷ് വെള്ളിക്കീല്‍(36) ബൈക്കപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി കണ്ണൂരില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ തളിപ്പറമ്പ് ഭാഗത്തുള്ള വീട്ടിലേക്ക് പോവുന്നതിനിടെ വളപട്ടണത്താണ് അപകടം. രാത്രി രണ്ടോടെയാണ് സംഭവം. ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു.ഹേഷ്മയാണ് ഭാര്യ. സംസ്‌കാരം ഇന്ന് വൈകീട്ട് നടക്കും. പരേതനായ നാരായണന്റെയും നാരായണി മണിയന്പാറയുടെയും മകനാണ്. സഹോദരങ്ങള്‍; അഭിലാഷ്, നിധീഷ്.

ليست هناك تعليقات
إرسال تعليق