വിമാനത്താവളത്തിൽ ഒരുകോടിയുടെ സ്വര്‍ണ്ണം പിടിച്ചു
നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് 1 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു.
3 കേസുകളില്‍ നിന്നായാണ് ഇത്രയും സ്വര്‍ണ്ണം പിടിച്ചെടുത്തത്.
ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. മൂന്നേമുക്കാല്‍ കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. രണ്ടരക്കിലോ സ്വർണ്ണം ഇൻറർനാഷണൽ അറൈവല്‍ ലേഡീസ് ടോയ്‌ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.
ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്ന് വന്ന പാലക്കാട് സ്വദേശിയിൽ നിന്നാണ് ഒരു കിലോ സ്വർണ്ണം പിടിച്ചെടുത്തത്. പാസ്ത മേക്കറിൽ ഒളിപ്പിച്ച നിലയിലിലായിരുന്നു ഈ സ്വര്‍ണ്ണം.
കാൽ കിലോ സ്വർണ്ണം തൊടുപുഴ സ്വദേശിയില്‍നിന്നും പിടിച്ചു.

ليست هناك تعليقات
إرسال تعليق