യുവാവിനെ തട്ടിക്കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ചുവെന്ന കേസില്‍ കൊടി സുനിയെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ:
യുവാവിനെ തട്ടിക്കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ചുവെന്ന കേസില്‍ കൊടി സുനിയെ പോലീസ് അറസ്റ്റ് ചെയ്തു.
യുവാവിനെ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ സുനി പരോളിലിരിക്കെയാണ് ഈ കേസില്‍ അറസ്റ്റിലാകുന്നത്.
അറസ്റ്റ് ചെയ്ത സുനിയെ കോടതിയിൽ ഹാജരാക്കി. തുടർന്ന്, കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കൂടുതൽ ചോദ്യം ചെയ്യലിനായി സുനിയെ കസ്റ്റഡിയിൽ വിട്ടു നൽകി.
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് കൊടി സുനി. ആർഎംപിയുടെ സ്ഥാപക നേതാവായ ഒഞ്ചിയം സ്വദേശി ടി.പി. ചന്ദ്രശേഖരനെ 2012 മെയ് 4ന് രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസ് ആണ് ടി.പി.ചന്ദ്രശേഖരൻ വധക്കേസ്.

ليست هناك تعليقات
إرسال تعليق