ലോക്സഭാ തെരഞ്ഞെടുപ്പ്: സിപിഎമ്മിന്റെ സൈബര്‍ പ്രചരണത്തിന് തുടക്കം കുറിച്ച് കോടിയേരിയുടെ എഫ്ബി ലൈവ്
ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള സൈബർ പ്രചാരണത്തിന് സിപിഐ എം തുടക്കം കുറിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഫേസ്ബുക്ക് ലൈവിൽ ചോദ്യങ്ങൾക്ക് മറുപടിയായി എത്തിയത്. സോഷ്യൽ മീഡിയാ ഇടപെടൽ പുതിയ വിപ്ലവമെന്ന് വിശേഷിപ്പിച്ചായിരുന്നു കോടിയേരിയുടെ ലൈവ്.
ശബരിമല ഹർത്താൽ വയൽക്കിളി തുടങ്ങീ വിവാദ വിഷയങ്ങളെല്ലാം പരാമർശിച്ചായിരുന്നു കോടിയേരിയുടെ ലൈവ്. കമന്‍റുകളായി വരുന്ന ചോദ്യങ്ങൾക്കാണ് മറുപടി. അരമണിക്കൂറിലധികം നേരം ഫേസ്ബുക്കിൽ ലൈവ് തുടർന്നു.ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് കോടതി വിധി അനുസരിക്കുകയല്ലാതെ സിപിഎമ്മിന് നിഗൂഢ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് കോടിയേരി പറഞ്ഞു. 2014 മുതൽ ബിജെപി ഓൺലൈൻ പ്രചാരണത്തിൽ മുന്നിലാണെന്ന വിലയിരുത്തൽ നീക്കത്തിന് പിന്നിലുണ്ട്

ليست هناك تعليقات
إرسال تعليق