പറശ്ശിനിക്കടവ് പുഴയില്‍ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി
പറശ്ശിനിക്കടവ്:
പുഴയില്‍ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൂടാളി പഞ്ചായത്തില്‍പ്പെട്ട മുഴപ്പാല പാലംഫെഡ് സ്വദേശി രാം നിവാസില്‍ രാമന്‍ നായരുടെ മകന്‍ പി.സി ഗൗതമന്റെ (60) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ഇയാള്‍ പുഴയിലേക്ക് ചാടിയത്. പാലത്തിലൂടെ നടന്നുപോകുന്ന ഒരാള്‍ ഉടന്‍ വിവരം പോലീസിൽ
അ റിയിക്കുകയായിരുന്നു.എസ് ഐ കെ.ദിനേശന്റെ നേതൃത്വത്തിലെത്തിയ പോലീസും അഗ്‌നിശമന സേനയും ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നടത്തിയ തെരച്ചിലിനോടുവില്‍ മൃതദേഹം കമ്പില്‍ പന്യങ്കണ്ടിക്കടവില്‍ നിന്നും കണ്ടെത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഭാര്യ: ശോഭ
മക്കള്‍: സിദ്ധാര്‍ഥന്‍, ദിവ്യ. മരുമക്കള്‍ നികേഷ്.

ليست هناك تعليقات
إرسال تعليق