Header Ads

  • Breaking News

    MLA കാരാട്ട് റസാഖിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കി; വിധി നടപ്പാക്കുന്നതിന് 30 ദിവസത്തെ സ്റ്റേ


    യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയിലാണ് വിധി. അതേസമയം ലീഗ് സ്ഥാനാര്‍ഥി എം.എ റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളി
    കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ വിജയം ഹൈക്കോടതി റദ്ദാക്കി. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയിലാണ് വിധി. കെ.ടി മുഹമ്മദ് എന്നയാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിധി. 

    അതേസമയം വിധി നടപ്പാക്കുന്നത് 30 ദിവസത്തേക്ക് സ്റ്റേ ചെയ്തു.
    ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് കാരാട്ട് റസാഖ് വിജയിച്ചത്. എം.എ റസാഖിനെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തില്‍ വ്യാജ സിഡി നിര്‍മിച്ച് കുടുംബയോഗങ്ങളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചുവെന്നായിരുന്നു പരാതി. അതേസമയം ലീഗ് സ്ഥാനാര്‍ഥി എം.എ റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളി.
    583 വോട്ടുകള്‍ക്കായിരുന്നു വിജയം. അതുകൊണ്ടുതന്നെ ഈ വിധി ലീഗിനെ സംബന്ധിച്ച് ഏറെ സന്തോഷകരമാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad