Header Ads

  • Breaking News

    പാലക്കയം തട്ടിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി


    ആലക്കോട് :
    പാലക്കയം തട്ടിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.പാറയം മൊട്ട കോളനിയിലെ ആയിക്യന്റെ മകന്‍ രാജു (50) നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
    പാലക്കയത്തെ മയിലംപേട്ടയിലെ പാറയിടുക്കില്‍ ദേഹത്ത് ആഴത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
    കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ഇന്ന് രാവിലെ മുള വെട്ടാന്‍ എത്തിയ പരിസരവാസിയാണ്  പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ആലക്കോട് എസ്.ഐ സുനില്‍, സി.ഐ സുരേശന്‍, ഡി.വൈ.എസ്.പി വേണുഗോപാല്‍ എന്നിവര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റമോര്‍ട്ടത്തിനയച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad