പയ്യന്നൂർ ഫുട്ബോൾ അക്കാദമി ഓഫീസ് ഉദ്ഘാടനം ചെയ്തു
പയ്യന്നൂർ :
പയ്യന്നൂർ ഫുട്ബോൾ അക്കാദമി ഓഫീസ് സി കൃഷ്ണൻ MLA ഉദ്ഘാടനം ചെയ്തു .അക്കാദമി ചെയർമാൻ ടി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.
അക്കാദമിയുടെ രക്ഷാധികാരി കെപി മധു അക്കാദമി വൈസ് ചെയർമാൻ പോത്തേര കൃഷ്ണൻ,കെ രവീന്ദ്രൻ ,അക്കാദമി ട്രഷറർ എം സഞ്ജീവൻ എന്നിവർ സംസാരിച്ചു ചടങ്ങിൽഅക്കാദമി സെക്രട്ടറി കെ ഷൈജുസ്വാഗതം പറഞ്ഞു .
ഡിസംബർ ആദ്യവാരം മുതൽ ആരംഭിച്ച ക്യാമ്പിൽ 8 മുതൽ 12 വരെയുള്ള വയസ്സുള്ള 60ആൺ കുട്ടികൾക്കും 20 പെൺകുട്ടികൾക്കും ആണ് പരിശീലനം നൽകി വരുന്നത് .മുൻ ഇന്ത്യൻ താരം എം സുരേഷ് മുൻ സർവീസസ് താരം ഗണേശൻ എടാട്ടുമ്മൽ, സദൻ, അനിൽ ,ഉണ്ണി എന്നിവരാണ് പരിശീലനം നൽകി വരുന്നത്.
🛑EZHOME LIVE🛑
Online News Media
➖➖➖➖➖➖➖➖➖➖➖➖➖➖
🅔🅛 ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

ليست هناك تعليقات
إرسال تعليق