പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍
തിരുവനന്തപുരം:
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്
കേരളത്തിലെത്തും. കൊല്ലത്ത് ബൈപ്പാസ് ഉദ്ഘാടനവും ബി.ജെ.പി. പൊതുസമ്മേളനവും തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനവുമാണ് അദ്ദേഹത്തിന്റെ പരിപാടികള്‍.
വൈകീട്ട് നാലിന് തിരുവനന്തപുരം എയര്‍ ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന മോദി ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് തിരിക്കും. 4.50-ന് ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 5.30-ന് കൊല്ലം കന്റോണ്‍മെന്റ്് ഗ്രൗണ്ടില്‍ ബി.ജെ.പി. പൊതുസമ്മേളനത്തിലും പങ്കെടുക്കും.
തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ചടങ്ങ് രാത്രി 7.15-നാണ്. ക്ഷേത്രദര്‍ശനത്തിനുശേഷം എട്ടുമണിക്ക് എയര്‍ ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

ليست هناك تعليقات
إرسال تعليق