Header Ads

  • Breaking News

    മെക്കാഡം ടാറിങ് ഉദ്ഘാടനം ചെയ്തു


    തളിപ്പറമ്പ്: 
    ചിറവക്ക്-കപ്പാലം വരെയും തളിപ്പറമ്പ്-ബസാർ പോർഷൻ റോഡും മെക്കാഡം ടാറിങ് ചെയ്യുന്ന പ്രവൃത്തി മന്ത്രി ജി.സുധാകരൻ ഉദ്ഘാടനംചെയ്തു.

    ജയിംസ് മാത്യു എം.എൽ.എ. അധ്യക്ഷതവഹിച്ചു. പി.കെ.ശ്രീമതി എം.പി. മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി.വിശ്വപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു.

    തളിപ്പറമ്പ് നഗരസഭാ ചെയർമാൻ മഹമ്മൂദ് അള്ളാകുളം, ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പി.കെ.ശ്യാമള, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ഐ.വി.നാരായണൻ, എ.രാജേഷ്,
    തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർപേഴ്‌സൺ വത്സല പ്രഭാകരൻ, ചീഫ് എൻജിനീയർ എം.എൻ.ജീവരാജ് തുടങ്ങിയവർ സംസാരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad