മട്ടന്നൂര്‍-തലശ്ശേരി റൂട്ടില്‍ ഹോട്ടലില്‍ രാത്രി അതിക്രമം നടത്തിയ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍-തലശ്ശേരി റൂട്ടിലെ ലിങ്‌സ് മാളിനു സമീപം താഴെചൊവ്വ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് രാത്രി 9 ഓടെ മൂന്നംഗ സംഘം അതിക്രമം കാട്ടിയത്. ഭക്ഷണം പാര്‍സല്‍ വേണമെന്ന് ആവശ്യപ്പെട്ട സംഘം പണം ചോദിച്ചപ്പോള്‍ നല്‍കിയില്ല. തുടര്‍ന്ന് സപ്ലയറുമായി വാക്കേറ്റമുണ്ടാവുകയും ഗ്ലാസും പ്ലേറ്റും മറ്റും എറിഞ്ഞുതകര്‍ക്കുകയും ചെയ്തു.
ഈ സമയം ഹോട്ടലിലുണ്ടായിരുന്ന കുടുംബത്തിലെ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മട്ടന്നൂര്‍ കനാലിനടുത്ത് വര്‍ക് ഷോപ്പ് ജീവനക്കാരനായ ബാബു, രഞ്ജിത്ത് തുടങ്ങി മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്.
യാതൊരു കാരണവുമില്ലാതെയാണ് ഹോട്ടലില്‍ അതിക്രമം നടത്തിയത്. ഹോട്ടലുടമയും പരിക്കേറ്റയാളും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق