പ്രധാനമന്ത്രിയുടെ പദ്ധതിയുടെ പേരില്‍ തട്ടിപ്പ് ; തട്ടിയെടുത്തത് കോടികള്‍
പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതിയുടെ അടിസ്ഥാനത്തില്‍ കുറഞ്ഞ ചെലവില്‍ വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി ആളുകളില്‍ നിന്ന് പണം തട്ടിയ ആള്‍ പോലീസ് പിടിയില്‍. ഫരീദാബാദ് സ്വദേശി രജീന്തര്‍ കുമാര്‍ ത്രിപാദി എന്നയാളെയാണ് പൊലീസ് പിടികൂടിയത്.
ഏകദേശം 2000 ത്തിലേറെ ആളുകളെ ഇയാള്‍ ഈ കാര്യം പറഞ്ഞ് പറ്റിക്കുകയും 3 കോടിയിലധികം രൂപ തട്ടിയെടുത്തതായും പോലീസ് പറയുന്നു. മോദിയുടെ ഫോട്ടോയും സര്‍ക്കാര്‍ വകുപ്പിന്റെ പേരും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
കേന്ദ്ര പാര്‍പ്പിട ദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിന്റെ ലോഗോ അനുമതിയില്ലാതെ വ്യക്തിഗത ആവശ്യത്തിന് ഉപയോഗിച്ചെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ദേശീയ പാര്‍പ്പിട വികസന സംഘടനയുടെ ചെയര്‍മാന്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ ഭൂരിഭാഗം പേരെയും തട്ടിപ്പിന് ഇരയാക്കിയത്.

ليست هناك تعليقات
إرسال تعليق