ചെമ്പട രക്തദാന സേന രണ്ടാമത് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
പഴയങ്ങാടി :
ചെമ്പട രക്ത ദാന സേന യുടെ രണ്ടാമത് രക്ത ദാന ക്യാമ്പ്, പരിയാരം മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെയും കോളേജ് യുനിയന്റെയും സഹകരണത്തോടെ 07.01.2019ന് കോ ഓപറേറ്റീവ് ആര്ടസ് & സയൻസ് കോളേജ് മാടായിയിൽ വച്ച് നടന്നു.
എസ്എഫ്ഐ മാടായി ഏരിയാ വൈസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ പഴയങ്ങാടി SI ശ്രീ ബിനു മോഹൻ സർ ഉൽഘാടനം ചെയ്തു. കോളേജ് യൂനിയൻ വൈസ് ചെയർമാൻ കുമാരി സ്വാതി ആശംസ അർപിച്ചു.
ചടങ്ങിൽ ചെമ്പട ഗ്രൂപ്പ് അംഗങ്ങളായ ഗിരീഷ് ചുഴലി, രഞ്ചിത്ത് ഇരിട്ടി, ഇന്ത്യൻ സുബൈർ, രാജേഷ് ചുഴലി, വൈഷ്ണവ് കൈവേലി തുടങ്ങിയവർ പങ്കെടുത്തു.



ليست هناك تعليقات
إرسال تعليق