Header Ads

  • Breaking News

    ആദ്യമാ​സം ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്ത​ത് 42667 പേ​ര്‍


    മ​ട്ട​ന്നൂ​ര്‍:
    പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി ആ​ദ്യ മാ​സം ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്ത​ത് 42667 പേ​ര്‍. ഇ​തി​ല്‍ 10193 അ​ന്താ​രാ​ഷ്ട്ര യാ​ത്രി​ക​ര്‍ ക​ണ്ണൂ​രി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ക​യും 10942 യാ​ത്രി​ക​ര്‍ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ക​യും ചെ​യ്തു.

     ആ​ഭ്യ​ന്ത​ര യാ​ത്രി​ക​രാ​ക​ട്ടെ പു​റ​പ്പെ​ട്ട​ത് 10545 പേ​രും എ​ത്തി​ച്ചേ​ര്‍​ന്ന​തു 10987പേ​രു​മാ​ണ്.
    ഡി​സം​ബ​ര്‍ 9 മു​ത​ല്‍ ജ​നു​വ​രി 8 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 61 അ​ന്ത​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ചേ​രു​ക​യും 62 അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ള്‍ ക​ണ്ണൂ​രി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ക​യും ചെ​യ്തു. 

    ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തി​യ​ത് യ​ഥാ​ക്ര​മം 81ഉം 82 ​ഉം ആ​ണ്.
    യാ​ത്ര​ക്കാ​രി​ല്‍ നി​ന്നും നാ​ട്ടു​കാ​രി​ല്‍ നി​ന്നും ഊ​ഷ്മ​ള​മാ​യ പ്ര​തി​ക​ര​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന് ല​ഭി​ക്കു​ന്ന​തെ​ന്ന് കി​യാ​ല്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ളം കാ​ണാ​നും ദി​വ​സേ​ന നി​ര​വ​ധി പേ​രെ​ത്തു​ന്നു​ണ്ട്. 

    ദി​വ​സേ​ന 10 സ​ര്‍​വീ​സു​ക​ളാ​ണ് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് ഇ​പ്പോ​ഴു​ള്ള​ത് . ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഇ​ത് ഇ​ര​ട്ടി​യാ​യി മാ​റും.
    വ​രും മാ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഗ​ള്‍​ഫ്‌ രാ​ജ്യ​ങ്ങ​ളി​ലും കൂ​ടാ​തെ സിം​ഗ​പ്പൂ​ര്‍, മ​ലേ​ഷ്യ, ബാ​ങ്കോ​ക്, കൊ​ളം​ബോ, മാ​ലി​ദ്വീ​പ് എ​ന്നീ സ​ര്‍​വീ​സു​ക​ളും തു​ട​ങ്ങാ​ന്‍ സാ​ധി​ക്കു​മെ​ന്ന് കി​യാ​ല്‍ എം​ഡി വി. ​തു​ള​സി​ദാ​സ്‌ അ​റി​യി​ച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad