Header Ads

  • Breaking News

    ദേശീയ പാതയിൽ യാത്രക്കാരെ വെള്ളം കുടിപ്പിച്ച് റോഡ് റീ ടാറിങ് : വാഹനങ്ങൾ ക്യൂവിൽ കെട്ടി കിടന്നത് മണിക്കൂറുകൾ


    *കണ്ണൂർ* : ദേശീയ പാതയിൽ ടാറിങ് പ്രവ്യത്തിനടക്കുന്നതിനാൽ കണ്ണൂർ മുതൽ വളപട്ടണം പാലം വരെ  കടുത്ത ഗതാഗത കുരുക്ക്. വെള്ളിയാഴ്ച്ച വൈകിട്ട് ദീർഘദൂര ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ക്യൂവിൽ കുരുങ്ങിയത് ഇതു കാരണം തിരക്കേറിയ ബസുകളിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വെള്ളം കുടിച്ചു. ഗതാഗത കുരുക്ക് കാരണം ആംബുലൻസ് പോലും കടന്നുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഗതാഗത കുരുക്ക് ഒഴിവാക്കാൻ വളപട്ടണം പൊലിസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്. പുതിയ തെരു ടൗൺ മുതൽ വളപട്ടണം പാലം (പഴയങ്ങാടിജങ്ഷൻ)വരെയാണ് ഗതാഗതം നിയന്ത്രിച്ചു റോഡ് പണി നടക്കുന്നത് രാവിലെ 10 മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് ഗതാഗത നിയന്ത്രണം. അവധി ദിനങ്ങളും രാത്രികളും ഒഴിവാക്കി പ്രവൃത്തി ദിനങ്ങളിൽ റോഡ് പണി നടത്തുന്നതിൽ യാത്രക്കാരിൽ പ്രതിഷേധമുണ്ട്

    No comments

    Post Top Ad

    Post Bottom Ad