Header Ads

  • Breaking News

    കണ്ണൂർ തിരഞ്ഞെടുപ്പ് വരവ്-ചിലവ് കണക്കുകൾ: രണ്ടാം ഘട്ട പരിശോധന ഇന്ന്


     കണ്ണൂർ: ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് അക്കൗണ്ടുകളുടെ രണ്ടാം ഘട്ട പരിശോധന ഇന്ന് (ഏപ്രിൽ 4, 2026) രാവിലെ 10 മണി മുതൽ ആരംഭിക്കും.

    ജില്ലാ കലക്ടറേറ്റിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിലാണ് പരിശോധന നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരായ ടി. സ്വപ്ന, ധീരജ്, വികാസ് സിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. സ്ഥാനാർഥികൾ കൃത്യമായ രേഖകളുമായി ഹാജരാകണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇതിന്റെ മൂന്നാം ഘട്ട പരിശോധന ഏപ്രിൽ 7-ാം തീയതി നടക്കും

    No comments

    Post Top Ad

    Post Bottom Ad