Header Ads

  • Breaking News

    ഇൻഷുറൻസ് തുകയ്ക്കായി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ



    മലപ്പുറം: ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ഭാര്യയെയും രണ്ട് മക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 12 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. മലപ്പുറം അരീക്കോട് സ്വദേശി വാവൂർ കൂടാംതൊടി മുഹമ്മദ് ഷെരീഫിനെയാണ് ബംഗളൂരുവിൽ വെച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

    2012 ജൂലൈ 21-നായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. മുഹമ്മദ് ഷെരീഫിന്റെ ഭാര്യ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. പെരുന്നാളിന് വസ്ത്രങ്ങൾ വാങ്ങി മടങ്ങവെ സ്കൂട്ടർ ടയർ പഞ്ചറായി അപകടമുണ്ടായതാണെന്നാണ് പ്രതി ആദ്യം നാട്ടുകാരെ വിശ്വസിപ്പിച്ചത്. എന്നാൽ, അന്വേഷണത്തിൽ ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ സ്വന്തമാക്കി മറ്റൊരു വിവാഹം കഴിക്കാനായി പ്രതി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണിതെന്ന് തെളിയുകയായിരുന്നു.

    സംഭവത്തിൽ അറസ്റ്റിലായ പ്രതി ഏഴ് മാസം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങി. തുടർന്ന് 2015 ഏപ്രിൽ 22-ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് ഇയാളെ പോലീസ് വലയിലാക്കുന്നത്. സാബിറയുടെ കുടുംബം നീതി തേടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതികളെ തുടർന്നാണ് അന്വേഷണം കർശനമാക്കുകയും പ്രതിയെ പിടികൂടുകയും  ചെയ്‌തത് 

    No comments

    Post Top Ad

    Post Bottom Ad