Header Ads

  • Breaking News

    അവധിക്കാലത്ത് കുട്ടികൾക്ക് ഫുട്ബോൾ പരിശീലന ക്യാമ്പുമായി സൂപ്പർ ലീഗ് കേരള





    കണ്ണൂർ :- അവധിക്കാലത്ത് സൂപ്പർ ലീഗ് കേരളയും കേരള ഫുട്ബോൾ അസോസിയേഷനും ചേർന്ന് കുട്ടികൾക്കായി ഫുട്ബോൾ പരിശീലന ക്യാമ്പ് നടത്തുന്നു. സൂപ്പർ ലീഗിലെ ആറ് ക്ലബുകളുമായി സഹകരിച്ച് സംസ്ഥാനത്തെ 14 ജില്ലകളിൽ പ്രോജക്ട് ഗെയിം ചേഞ്ചർ, സൂപ്പർ സമ്മർ ക്യാമ്പ് എന്ന പേരിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 

    ഏപ്രിൽ 6 മുതൽ മേയ് 31 വരെയാണ് പരിശീലനം. ശാസ്ത്രീയമായ പരിശീലന രീതികളിലൂടെ മികച്ച ഫുട്ബോൾ പ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 6 മുതൽ 12 വയസ്സുവരെയുള്ള ആൺകുട്ടികൾ, പെൺകുട്ടികൾ, 13 മുതൽ 15 വയസ്സുവരെയുള്ള ആൺകുട്ടികൾ, 16 മുതൽ 17 വയസ്സുവരെയുള്ള ആൺകുട്ടികൾ എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.

    ജില്ലയിൽ കണ്ണൂർ വാരിയേഴ്സ് എഫ്.സിയാണ് പരിശീലന ത്തിന് നേതൃത്വം നൽക്കുന്നത്. ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിലായാണ് പരിശീലനം. കണ്ണൂർ ജവഹർ സ്റ്റേഡിയം (9995577601), ബ്രണ്ണൻ കേളേജ് തലശ്ശേരി (9995577616), പയ്യന്നൂർ കോളേജ് ഗ്രൗണ്ട്,(9995577638), ആന്തൂർ മുനിസിപ്പാലിറ്റി ഗ്രൗണ്ട് (9995577649), മുണ്ടേരി ജി.എച്ച്.എസ്.എസ്‌ സ്കൂൾ ഗ്രൗണ്ട് (9995577658) എന്നീ കേന്ദ്രങ്ങളിലായിരിക്കും പരിശീലനം.

    എ.ഐ ട്രാക്കിങ്, വെയറബിൾ ടെക്നോളജി എന്നിവയിലൂടെ കുട്ടികളുടെ പ്രകടനം നിരീക്ഷിക്കുന്നതിനോടൊപ്പം മികവ് തെളിയിക്കുന്ന കുട്ടികളെ സൂപ്പർ ലീഗ് കേരള ക്ലബുകളുടെ യൂത്ത് ടീമുകളിൽ കളിക്കാനുള്ള അവസരവും ലഭിക്കും. കുട്ടികളുടെ പ്രകടനത്തിലെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ രക്ഷിതാക്കൾക്ക് അറിയാൻ സാധിക്കും.


    No comments

    Post Top Ad

    Post Bottom Ad