കണ്ണവത്ത് പോലീസുകാരൻ്റെ വീടിന് നേരെ ബോംബേറ്
കണ്ണവം :- കണ്ണവത്ത് പോലീസുകാരൻ്റെ വീടിന് നേരെ ബോംബേറ്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ യു.പി അർജുന്റെ ചെറുവാഞ്ചേരി പൂവ്വത്തൂരിലെ വീടിന് നേരെയാണ് ഇന്ന് വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ ബോംബേറുണ്ടായത്. സ്റ്റീൽ ബോംബ് വീടിൻ്റെ വരാന്തയിൽ കണ്ടെത്തി പൊട്ടാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
സംഭവത്തിൽ കണ്ണവം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

No comments
Post a Comment