സ്‌കോൾ കേരള: അപേക്ഷ ക്ഷണിച്ചു
വിഎച്ച് എസ്ഇ വിദ്യാർഥികൾക്കായി സ്‌കോൾ കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 12 മുതൽ www.scolekerala.org യിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷകർ 2022-24 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും റെഗുലർ വിഎച്ചഎസ്ഇ സ്‌കൂളിൽ ഒന്നാം വർഷം ബി ഗ്രൂപ്പിൽ പ്രവേശനം നേടിയവരായിരിക്കണം. കോഴ്സ് ഫീസ് 500 രൂപ.
ഫീസ് വിവരങ്ങളും രജിസ്ട്രേഷൻ മാർഗനിർദേശങ്ങളും വെബ്സൈറ്റിലെ പ്രോസ്പെക്ടസിൽ ലഭിക്കും. പിഴ കൂടാതെ ഒക്ടോബർ 17വരെയും 60 രൂപ പിഴയോടെ നവംബർ 25 വരെയും ഫീസടച്ച് രജിസ്റ്റർ ടെയ്യാം. ഡൗൺലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ടു ദിവസത്തിനകം അതാത് സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി എക്സിക്യൂട്ടീവ് ഡയരക്ടർ, സ്‌കോൾ കേരള, വിദ്യാഭ്യവൻ, പൂജപ്പുര, തിരുവന്തപുരം-12 എന്ന വിലാസത്തിൽ തപാൽ മാർഗം അയക്കണം. ഫോൺ: 04712342950, 2342271.

No comments
Post a Comment