Header Ads

  • Breaking News

    പഠനമുറികളിൽ ഫെസിലിറ്റേറ്റർ നിയമനം :അപേക്ഷ ക്ഷണിച്ചു




    പേരാവൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിനു കീഴിൽ ആരംഭിച്ച ആറ് പഠനമുറികളിലേക്ക് ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. ബിഎഡ്/ടിടിസി ആണ് യോഗ്യത. ഇവരുടെ അഭാവത്തിൽ പിജി/ബിരുദം/പ്ലസ്ടു യോഗ്യതയുളളവരെ പരിഗണിക്കും. ഹാജറിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം 15000 രൂപ ഓണറേറിയം നൽകും. കേളകം പഞ്ചായത്തിലെ വളയംചാൽ, മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാട്, പേരാവൂർ പഞ്ചായത്തിലെ പാറങ്ങോട്ട്, കണിച്ചാർ പഞ്ചായത്തിലെ താഴെ വെള്ളറ, മാലൂർ പഞ്ചായത്തിലെ പുരളിമല, കൊട്ടിയൂർ പഞ്ചായത്തിലെ കൂനംപള്ള എന്നീ കോളനികളിലെ പഠനമുറികളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ അനുബന്ധ രേഖകളുമായി സെപ്റ്റംബർ 12ന് രാവിലെ 11ന് പേരാവൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9496070386.

    No comments

    Post Top Ad

    Post Bottom Ad