‘ഓപ്പറേഷൻ ജാസൂസ്’; ആർടിഒ ഓഫീസുകളിൽ മിന്നൽ പരിശോധന
കൈക്കൂലി കണ്ടെത്താൻ സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ഓപ്പറേഷൻ ജാസൂസ്’ എന്ന പേരിലുള്ള പരിശോധന ഇന്ന് വൈകുന്നേരത്തോടെയാണ് ആരംഭിച്ചത്.
ഏജന്റുമാരിൽ നിന്ന് ഉദ്യേഗസ്ഥർ പണം വാങ്ങുന്നവെന്ന വിവരത്തെ തുടർന്നാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്.
ഏജന്റുമാരുടെ സ്ഥാപനങ്ങള്‍, ഡ്രൈവിംഗ് സ്കൂളുകള്‍ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. പരിശോധനാ റിപ്പോർട്ട് എസ്പിമാർ, നാളെ വിജിലൻസ് ഡയറക്ടർക്ക് കൈമാറും.

No comments
Post a Comment