Header Ads

  • Breaking News

    സ്കൂളുകളിൽ താത്കാലിക അധ്യാപക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് വഴി മാത്രം


    സംസ്ഥാനത്ത് ഈ അധ്യയനവർഷം മുതൽ സ്കൂളുകളിലെ താത്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി മാത്രം നടത്താൻ സർക്കാർ തീരുമാനം. കോവിഡ് കാലം കഴിഞ്ഞുവരുന്ന പുതിയ അധ്യയനവർഷത്തിൽ അധ്യാപകക്ഷാമം രൂക്ഷമാകാതിരിക്കാൻ ഒട്ടുമിക്ക വിദ്യാലയങ്ങളും ഇതിനകംതന്നെ നിയമന അഭിമുഖങ്ങൾ നടത്തുകയോ നടപടികളാരംഭിക്കുകയോ ചെയ്തിട്ടുണ്ട്. പുതിയ ഉത്തരവ് വിദ്യാലയാധികൃതരെ ആശയക്കുഴപ്പത്തിലാക്കി.
    സംസ്ഥാന എംപ്ലോയ്‌മെന്റ് ഡയറക്ടർ മേയ് 10-ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ കത്തിനെത്തുടർന്നാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനം. താത്കാലിക നിയമനങ്ങൾക്ക് പ്രതിദിനം 900 -1000 രൂപയാണ് വേതനമെങ്കിൽ എംപ്ലോയ്‌മെന്റ് വഴിയുള്ള നിയമനത്തിന് സർക്കാർ സ്‌കെയിലനുസരിച്ച് വേതനം നൽകേണ്ടിവരും. അതനുസരിച്ച് 1700 രൂപയോളം ഓരോ താത്കാലികക്കാരനും നൽകണം. സർക്കാരിന് ബാധ്യതയാവുമെങ്കിലും ഉദ്യോഗാർഥികൾക്ക് പുതിയ തീരുമാനം അനുഗ്രഹമാകും.


    No comments

    Post Top Ad

    Post Bottom Ad