Header Ads

  • Breaking News

    സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത: 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്



    തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതാ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

    ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

    അതേസമയം, കേരള-ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി. കാലവര്‍ഷത്തിന് മുന്നോടിയായുള്ള പടിഞ്ഞാറന്‍ കാറ്റുകളാണ് മഴയ്ക്ക് കാരണം. എന്നാല്‍, അറബിക്കടലിലെയും ബംഗാള്‍ ഉള്‍കടലിലെയും കൂടുതല്‍ ഭാഗങ്ങളിലേക്ക് കാലവര്‍ഷം വ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഇന്ന് കാലാവര്‍ഷമെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇനിയും വൈകാനാണ് സാധ്യത.

    No comments

    Post Top Ad

    Post Bottom Ad