Header Ads

  • Breaking News

    ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൊവിഡാനന്തര ഒ പി വാര്‍ഡ് തുടങ്ങി

    ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് ആരംഭിച്ച കൊവിഡാനന്തര ഒ പി വാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. രത്‌നകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ ഹോമിയോ ആശുപത്രിയില്‍ നിന്നും വിരമിക്കുന്ന സൂപ്രണ്ട് ഡോ. കെ സി വത്സലയ്ക്കുള്ള യാത്രയയപ്പും നടന്നു. ഡോ.വത്സല വാക്സിന്‍ ചലഞ്ചിലേക്കു സംഭവന നല്‍കിയ പതിനയ്യായിരം രൂപയുടെ ചെക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏറ്റുവാങ്ങി.

    ഡോ വത്സലയ്ക്കുള്ള ഉപഹാരദാനവും പ്രസിഡണ്ട് നിര്‍വഹിച്ചു. ഹോമിയോ ഡി എം ഒ ഡോ. വി അബ്ദുസ്സലാം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ആയുഷ് ഡി പി എം ഡോ. കെ സി അജിത് കുമാര്‍, എച്ച് എം സി അംഗങ്ങള്‍, ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.വത്സല, മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വിജയ എന്നിവര്‍ പങ്കെടുത്തു

    The post ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൊവിഡാനന്തര ഒ പി വാര്‍ഡ് തുടങ്ങി appeared first on Kannur Vision Online.

    No comments

    Post Top Ad

    Post Bottom Ad