Header Ads

  • Breaking News

    മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കാനെത്തിയ കര്‍ഷകനെ പൊലീസ് 9 മണിക്കൂറോളം ബന്ദിയാക്കിയാതായി പരാതി

    തൊടുപുഴ : രണ്ടു വര്‍ഷം പിന്നിട്ടിട്ടും പ്രളയ നഷ്ടപരിഹാരം ലഭിക്കാതെ കടക്കെണിയിലായതിനെ തുടർന്ന് മുഖ്യമന്ത്രിക്കു പരാതി നല്‍കാനെത്തിയ കുടിയേറ്റ കര്‍ഷകനെ പൊലീസ് 9 മണിക്കൂര്‍ ബന്ദിയാക്കിയാതായി പരാതി. മുരിക്കാശേരി തേക്കിന്‍തണ്ട് സ്വദേശി ഓലിക്കത്തൊട്ടിയല്‍ ദേവസ്യ ചാക്കോയെ (56) ആണ് ഇന്നലെ രാവിലെ 7 മുതല്‍ വൈകിട്ട് നാലുവരെ ലോഡ്ജില്‍ നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കാതെ പൊലീസ് കാവല്‍ നിന്നത്.

    2018 ലെ പ്രളയത്തിലാണ് ദേവസ്യ ചാക്കോയുടെ ഒന്നര ഏക്കര്‍ കൃഷി സ്ഥലം നഷ്ടപ്പെട്ടത്. ഇതിനു യാതൊരു നഷ്ട പരിഹാരവും ലഭിച്ചില്ല. ഇതിനിടെ ബാങ്കില്‍ നിന്ന് ജപ്തി നോട്ടിസ് കൂടി ലഭിച്ചു. ഇതോടെയാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കാന്‍ 23നു മുരിക്കാശേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തൊപ്പിപ്പാള ധരിച്ചു പ്ലക്കാര്‍ഡുമായി കാല്‍നടയാത്ര ആരംഭിച്ചത്. മുഖ്യമന്ത്രി തൊടുപുഴയില്‍ ഉള്ളതിനാല്‍ ഇവിടെവച്ചു നിവേദനം നല്‍കാന്‍ തീരുമാനിച്ചു.ഇതിനായി ഇടുക്കി റോഡില്‍ ടൗണ്‍ ഹാളിനു സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു.

    സംഭവമറിഞ്ഞതോടെ ദേവസ്യ ചാക്കോയുടെ മുറിയുടെ മുന്നില്‍ ഇന്നലെ രാവിലെ ഏഴോടെ മഫ്തിയില്‍ 2 പൊലീസുകാരെത്തി പുറത്ത് ഇറങ്ങുന്നത് തടഞ്ഞു. തങ്ങള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാച്ചുമതല ഉള്ളവരാണെന്നും പുറത്തേക്ക് പോകരുതെന്നും നിര്‍ദേശിച്ചു.മുഖ്യമന്ത്രി തൊടുപുഴയില്‍ നിന്നു പോയ ശേഷം വൈകുന്നേരം 4 മണിയോടെയാണു ദേവസ്യയെ പോകാന്‍ അനുവദിച്ചത്.

    No comments

    Post Top Ad

    Post Bottom Ad