തൽക്കാലം മദ്യം വീട്ടിലെത്തിക്കില്ല
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയിൽ തൽക്കാലം മദ്യം വീട്ടിൽ എത്തിക്കാൻ തീരുമാനം ഇല്ലെന്നു റിപ്പോർട്ട്. ഇത് സംബന്ധിച്ച് ബെവ്കോ എംഡി വെയർഹൗസ് മാനേജർമാർക്ക് നിർദേശം നൽകി. നടപടിക്രമങ്ങൾ പൂർത്തിയായില്ലാ എന്നാണ് എംഡി യുടെ വിശദീകരണം.
മദ്യം വീട്ടിൽ എത്തിക്കുന്നത് അബ്കാരി ആക്ടിന് വിരുദ്ധമാണെന്നാണ് സൂചന.
ഇന്ന് 53 പേർക്ക് മദ്യം വീട്ടിൽ എത്തിക്കാനായിരുന്നു ബെവ്കോയുടെ തീരുമാനം.
No comments
Post a Comment