പോലീസുകാരുടെ സുരക്ഷയ്ക്കായി 1800 മാസ്കുകൾ സംഭാവന നൽകി മോഹൻലാൽ ഫാൻസ് അസോസിയേഷൻ

രാജ്യമാകെ കൊറോണ വൈറസ് ബാധയെത്തുടർന്ന് ഭീതിയിൽ ആയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി നിരവധി താരങ്ങൾ സംഭാവനകൾ നൽകിയിരുന്നു. വിജയ് സേതുപതി, വിജയ്, സൂര്യ, കാർത്തി എന്നിവരെല്ലാം സംഭാവനകൾ നൽകിയിരുന്നു. രണ്ട് കോടി സംഭാവന നൽകി തെലുങ്ക് സൂപ്പർ താരം പവൻ കല്യാണും തെലുങ്കാന ആന്ധ്രാപ്രദേശ് സംസഥാനങ്ങളുടെ ദുരിതാശ്വാസ നിധിയിലേക്കായി എഴുപത് ലക്ഷം നൽകുമെന്ന് വ്യക്തമാക്കി തെലുങ്ക് താരം രാം ചരണും ഭീതിയിൽ കഴിയുന്ന കേരളം ഉൾപ്പെടെ മൂന്നു സംസ്ഥാനങ്ങൾക്ക് ഒരു കോടി 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് അല്ലുഅർജുനും രംഗത്തെത്തിയിരുന്നു. ഇപ്പോൾ മോഹൻലാൽ ഫാൻസും സന്നദ്ധ പ്രവർത്തനങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.18000 മാസ്ക്കുകള്‍ വാങ്ങി പോലീസ് സേനയെ ഏല്പിച്ചിരിക്കുകയാണ് മോഹൻലാൽ ഫാൻസ്.
മോഹൻലാൽ കുറിച്ച പോസ്റ്റ് ചുവടെ :
കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി നമ്മൾ എല്ലാം വീടുകളിൽ കഴിയുമ്പോൾ, രാവ് എന്നോ പകല്‍ എന്നോ വ്യത്യാസമില്ലാതെ നമ്മുടെ സുരക്ഷക്കും കാവലിനുമായ് അഹോരാത്രം പ്രയത്നിക്കുന്ന പൊലീസുകാരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.. അങ്ങനെയുള്ള പൊലീസുകാരുടെ സുരക്ഷക്കായി, ആൾ കേരള മോഹൻലാൽ ഫാൻസ് അസ്സോസിയേഷൻ്റെ നേതൃത്വത്തില്‍ വാങ്ങിയ 18000 മാസ്ക്കുകള്‍ സംസ്ഥാന ജനറൽ സെക്രട്ടറി വിമൽ കുമാർ , പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ ജോർജ്ജ്കുട്ടിയുടെ സാന്നിദ്ധ്യത്തിൽ , ബഹുമാനപ്പെട്ട വ്യവസായ മന്ത്രി ശ്രീ ഇ പി ജയരാജന് കൈമാറുന്നു.

No comments
Post a Comment