Header Ads

  • Breaking News

    ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസിനുള്ള സ്‌കൈട്രാക്‌സ് എയര്‍ലൈന്‍ അവാര്‍ഡ് ഉള്‍പ്പെടെ പത്തോളം അവാര്‍ഡുകള്‍ സ്വന്തമാക്കി ഈ വിമാനക്കമ്പനി


    ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസിനുള്ള സ്‌കൈട്രാക്‌സ് എയര്‍ലൈന്‍ അവാര്‍ഡ് വീണ്ടും ഖത്തര്‍ എയര്‍വേയ്‌സിന്. മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയെന്നതുള്‍പ്പെടെ പത്തോളം പുരസ്‌കാരങ്ങളാണ് പാരീസ് എയര്‍ഷോയില്‍ ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കിയത്.
    ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസ്, പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച സര്‍വീസ്, ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, മികച്ച ഫസ്റ്റ് ക്ലാസ് ലോഞ്ച്, മികച്ച കാബിന്‍ ക്രൂ, മികച്ച എക്കണോമി ക്ലാസ് തുടങ്ങി പത്തോളം പുരസ്‌കാരങ്ങളാണ് ഖത്തര്‍എയര്‍വേയ്‌സ് സ്വന്തമാക്കിയത്.
    ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിമാനയാത്രക്കാരില്‍ നടത്തിയ വോട്ടിങിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്. രണ്ടേകാല്‍ കോടിയോളം പേരാണ് വോട്ടിങില്‍ പങ്കെടുത്തത്. ഇത് അഞ്ചാം തവണയാണ് ഏറ്റവും മികച്ച സര്‍വീസിനുള്ള പുരസ്‌കാരം ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കുന്നത്.
    ബഡ്ജറ്റ് എയര്‍ലൈനുകളില്‍ രണ്ടാമത്തെ മികച്ച സര്‍വീസായി ഈസി ജെറ്റിനെ തെരഞ്ഞെടുത്തു. മികച്ച കാബിന്‍ സ്റ്റാഫ് പുരസ്‌കാരം സിംഗപ്പൂര്‍ എയര്‍ലൈന്‍സിനാണ്. വ്യോമയാനരംഗത്തെ ഓസ്‌കര്‍ എന്നാണ് സ്‌കൈട്രാക്‌സ് എയര്‍ലൈന്‍സ് അവാര്‍ഡ് അറിയപ്പെടുന്നത്. ലോകം മുഴുവന്‍ ഞങ്ങളെ അറിഞ്ഞംഗീകരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ഖത്തര്‍ എയര്‍വേയസ് സിഇഒ അക്ബര്‍ അല്‍ ബേകിര്‍ പറഞ്ഞു.

    هناك تعليق واحد

    Post Top Ad

    Post Bottom Ad