Header Ads

  • Breaking News

    സംസ്ഥാനത്ത് അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാറിൻ്റെ അനുമതി

    സുപ്രിം കോടതി ഉത്തരവിലെ മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്ത് അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാറിൻ്റെ അനുമതി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം പേവിഷം ബാധിച്ചതും ആക്രമണകാരികളുമായ നായ്ക്കളെ അനുകമ്പാപൂർവം കൊല്ലാമെന്നാണ് നിർദേശം. 

    കഴിഞ്ഞ മെയ് 19 നാണ് അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ സുപ്രിം കോടതി ഉത്തരവിട്ടത്. എ ന്നാൽ വിധി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതിയുണ്ടായിരുന്നില്ല. സംസ്ഥാനത്ത് തെരുവുനായ ശല്യവും ആക്രമണവും രൂക്ഷമായ സാഹചര്യത്തിൽ പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് കർശന നടപടികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നേരിട്ട് അനുമതി നൽകിയത്.

    No comments

    Post Top Ad

    Post Bottom Ad