തെയ്യത്തിനെ തൊഴുന്നതിനിടെ സ്ത്രീയുടെ മാല പൊട്ടിച്ചോടിയ 2 സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു
മാതമംഗലം: മാതമംഗലം പുലിയൂര്‍ കാളി ക്ഷേത്ര ഉത്സവത്തിനിടെ സ്ത്രീയുടെ മാല പൊട്ടിച്ച സംഘത്തിലെ രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
കര്‍ണാടക സ്വദേശികളായ കോലാര്‍ മുല്‍ഭാഗ് ഭാരതിനഗറിലെ നാരായണയുടെ മകളും നിലവില്‍ വിരാജ്‌പേട്ട ചാമുണ്ഡേശ്വരി ഇന്ദിരനഗറിലെ താമസക്കാരിയുമായ അനിത(38), വീരാജ്‌പേട്ട ടവര്‍ഗേറ്റിലെ
ഗീത(40)എന്നിവരെയാണ് പെരിങ്ങോം പോലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
No comments
Post a Comment