Header Ads

  • Breaking News

    മിനി ജോബ് ഫെയര്‍ നാളെ




    കണ്ണൂര്‍ :- കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 12 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തുന്നു. സോഫ്റ്റ് സ്‌കില്‍ ആന്‍ഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍, സര്‍വീസ് അഡൈ്വസര്‍, ട്രെയിനി ടെക്നിഷ്യന്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, ഷോറും സെയില്‍സ് എക്സിക്യൂട്ടീവ്, ഫീല്‍ഡ് സെയില്‍സ് എക്സിക്യൂട്ടിവ്, ക്വാളിറ്റി ഇന്‍സ്പെക്ടര്‍(ഫീല്‍ഡ്) ഒഴിവുകളിലേക്കാണ് നിയമനം. 

    ബിരുദാനന്തര ബിരുദം, ബിരുദം, ബി ടെക്, ഡിപ്ലോമ, ഐ ടി ഐ, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്ട്രേഷന്‍ സ്ലിപ്പുമായി എത്തി അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍. 0497 2707610, 6282942066.

    No comments

    Post Top Ad

    Post Bottom Ad