Header Ads

  • Breaking News

    എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം




     

    എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ ഈ അധ്യയന വര്‍ഷത്തേക്ക് കോമേഴ്സില്‍ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ് ആണ് യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന്‍ നമ്പര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ ഏഴിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0467 2241345, 9847434858, 9446271032.


    No comments

    Post Top Ad

    Post Bottom Ad