Header Ads

  • Breaking News

    കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂപ്പണും വൗച്ചറും ആറാം തീയതിക്ക് മുന്‍പ് നല്‍കണം: ഹൈക്കോടതി




     

    കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിന് പകരം കൂപ്പണും വൗച്ചറും ആറാം തീയതിക്ക് മുന്‍പ് നല്‍കണമെന്ന് ഹൈക്കോടതി. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളവും ഓണത്തിന് മുന്‍പ് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

    ജീവനക്കാര്‍ക്ക് ശമ്പള കുടിശികയുടെ മൂന്നിലൊന്ന് നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്‍പത് കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് കോടതി നിര്‍ദേശം. ബാക്കി ശമ്പള കുടിശികയുടെ ഒരു ഭാഗം കൂപ്പണായി നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.

    ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശികയിലെ മൂന്നിലൊന്ന് നല്‍കാനാണ് സര്‍ക്കാരിനുള്ള ഹൈക്കോടതി നിര്‍ദ്ദേശം. അന്‍പത് കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് നിര്‍ദ്ദേശം നല്‍കിയത്.

    No comments

    Post Top Ad

    Post Bottom Ad